ഇടക്കാല കേന്ദ്രബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാമെങ്കിലും പ്രത്യക്ഷ നികുതി നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ പരോക്ഷ നികുതികളില്‍ ചെറിയ മാറ്റം ഉണ്ടാകാനാണ് സാധ്യത.