തുഴക്കാരന്‍

എനിക്ക് തുഴയാനറിയില്ലായിരുന്നു ഒരു തോണി കിട്ടിയപ്പോള്‍ ഞാന്‍ തുഴയാന്‍ പടിച്ചു പുഴയുടെ ഗന്ധം ഞാനറിഞ്ഞു തുള്ളിച്ചാടുന്ന മീനുകളെ ഞാന്‍ കണ്ടു കാറ്റിലോളമിടുന്നത് ഞാന്‍ കണ്ടുനിന്നാസ്വദിച്ചു പക്ഷേ പെട്ടെന്നെത്തിയ കാറ്റില്‍ തുഴക്കാരനായ എനിക്ക് തുഴയാന്‍ മറന്നു ഒഴുക്കിനൊപ്പം ഞാനും എന്റെ തോണിയും നീങ്ങി പ്രതീക്ഷകള്‍ കൈവിട്ട് ഗത്യന്തരമില്ലാതെ ഞാന്‍ തോണിയില്‍ നിന്നും എടുത്തുചാടി ആ നിമിഷം അതാ എന്റെ മുന്നില്‍ വലിയൊരു കടല്‍ ഒരിക്കലും വറ്റാത്ത എന്നെ സ്‌നേഹം കൊണ്ട് മാടിവിളക്കുന്ന തിരമാലകള്‍ എന്നെ കൈവിട്ട ആ തോണി എവിടേക്കോ ഒഴുകി ഞാന്‍ ആ വലിയ കടല്‍ ലക്ഷ്യമാക്കി നീങ്ങി സെമീര്‍ ഉദുമ

avatar sameer